ഏഴാം നൂറ്റാണ്ടിലെ യുദ്ധങ്ങളെയും, ഹദീസിന്റെയും ശരീഅതിന്റെയും
ദിവ്യത്വത്തെയും സൂചിപ്പിക്കാൻ ഇറങ്ങിയ ഖുർആനിലെ സന്ദർഭോചിതമായ ആയത്തുകളുടെ സമകാലിക
പ്രായോഗികതയെ സുൽത്താൻ ഷാഹിൻ അന്വേഷിക്കുന്നു
യു. എൻ. ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ,ജനീവ
അജണ്ട ഐറ്റം നമ്പർ 8
ജനറൽ ഡിബേറ്റ് 26 -10-2016
By Sultan Shahin,
Founder Editor New Age Islam
ഓറൽ സ്റ്റേറ്റ്മെൻറ് ഓൺ ബീഹാൽഫ് ഓഫ് ഏഷ്യൻ യൂറോഷെയ്‌ൻ ഹ്യൂമൻ
റൈറ്സ് ഫോറം
മിസ്റ്റർ പ്രസിഡന്റ്
9/11 നു പതിനഞ്ചു വർഷങ്ങൾക്കു
ശേഷം, അക്രമാസക്തമായ ഇസ്ലാമിക തീവ്രവാദത്തിന്റെ ആഘാതം കൂടുതൽ സങ്കീർണവും
മാരകവുമാണ്. ലോകത്തെമ്പാടു നിന്നും വരുന്ന മുപ്പതിനായിരത്തോളം മുസ്ലിമുകൾ
ഉത്സാഹത്തോടെ
പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയും മനുഷ്യത്തോതിന്നെതിരായി യുദ്ധം
ചെയ്യുകയും ചെയ്യുന്നത് ഒട്ടേറെ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ഒരു
സമാധാന
- ബഹുസ്വര മതം തകിടംമറിഞ്ഞ് ഭീകരവും നിഷ്ഠൂരവുമാവാൻ ഇത്രവേഗം എങ്ങനെ
സാധിക്കുന്നു?
സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവും, മാനസികവുമായി നിരവധി ഘടകങ്ങൾക്കിടയിൽ വംശീയതയുടെയും മേൽക്കോയ്മയുടെയും
ഏകാധിപത്യത്തിന്റെയും ജിഹാദി ഐഡിയോളജിയുടെ
അടിസ്ഥാനത്തിൽ ദുർബലരായ ജനങ്ങളെ ബ്രെയിൻവാഷ് ചെയ്യുന്നതാണ് പൊതുവായ ഘടകം.
ഇത് ഇസ്ലാമിൻറെ ലജ്ജാകരമായ ദുരുപയോഗമാണ്.
സമാധാനവും, ബഹുസ്വരതയും, സഹവർത്തിത്വവും, നല്ല അയൽവാസി ബന്ധവും
പഠിപ്പിക്കുന്ന മോക്ഷത്തിന്റെ ആത്മീയ പാതയായ
ഇസ്ലാമിൻറെ. പക്ഷേ ഇവിടെ ഒരു കാരണം ഉള്ളത്, എന്തുകൊണ്ടാണ് ജിഹാദി
ഐഡിയോളജിക്ക് സ്വീകാര്യത ലഭിച്ചു എന്നുള്ളതാണ്.
ഇതിനെ സ്ഥിരീകരിക്കുന്ന ലിബറൽ ചിന്താഗതിക്കാരായ പ്രശസ്ത പണ്ഡിതന്മാരുടെ
ഫത്‌വകൾ നിഷ്ഫലമാകുന്നത്
എന്തുകൊണ്ടാണ്?
അവിശ്വാസികൾ എന്ന് അവർ പരിഗണിക്കുന്ന നിരപരാധികളെ ആക്രമിക്കാൻ
ചില മുസ്ലിമുകൾക്ക് നൂറു ശതമാനം ഉറപ്പ് നൽകുകയും
അതിലൂടെ അല്ലാഹുവിൻറെ തൃപ്തിയും സ്വർഗ്ഗപ്രാപ്തിയും ലഭിക്കും എന്നതിലേക്ക് എത്തിക്കാൻ ജിഹാദികൾക്ക്
എങ്ങനെ സാധിക്കുന്നു?
നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെ
ചില അടിസ്ഥാന പ്രത്യേകതകൾ പുനരാലോചന നടത്തണമെന്നത് വ്യക്തമാകുന്നു.
ഇസ്ലാമിലെ മദ്ഹബ്കളുടെ
സമവായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നും ജിഹാദി
തീയോളജി വളരെ വ്യത്യാസമില്ല എന്നതാണ് ജിഹാദിസത്തിന്റെ വളർച്ചയിലെ
പ്രധാനഘടകം. വിശുദ്ധ
ഖുർആനിന്റെ യുദ്ധ കാല ആയത്തുകൾ അതിൻറെ പശ്ചാത്തലം നോക്കാതെ മുസ്ലിമുകൾ
സാർവത്രിക പ്രായോഗികമായി
ഉപയോഗിക്കുന്നതായി ജിഹാദുകൾ ദുർ വ്യാഖ്യാനം ചെയ്യുന്നു. എന്നാൽ
ഇസ്ലാമിന്ന് ക്ഷീണം സംഭവിക്കുന്നതും ജിഹാദിസത്തിന്ന് ഗുണകരമായിട്ടുള്ളതും
റദ്ദാക്കൽ പ്രമാണമാണ്.മക്കയിലെ
സമാധാന ആയത്തുകളെ മദീനയിലെ സംഘട്ടന യുദ്ധകാല ആയത്തുകൾ കൊണ്ട് റദ്ദ്
ചെയ്തതായാണ് പരിഗണിക്കപ്പെടുന്നത്.
ഹദീസിന്റെയും ശരീഅത്തിന്റെയും
വേദാന്ത ശാസ്ത്രവും അതിൻറെ സാർവത്രിക പ്രായോഗികതയും, ജിഹാദിനോടുള്ള അപരാജയവും
അതുപോലെതന്നെ സ്ത്രീകളുടെ അവകാശങ്ങളുമായും കുട്ടികളുമായും സ്വവർഗ്ഗ ഭോഗനവുമായെല്ലാം ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്ലാമിലെ പ്രധാന ധാരകൾ
പുനരാലോചന ചെയ്യേണ്ടതുണ്ട്.
No comments:
Post a Comment