By Sultan Shahin, Founding Editor New
Age Islam
യു. എൻ. എച്ച് .ആർ. സി
ജനീവ
ജനറൽ ഡിബേറ്റ്
അജണ്ട ഐറ്റം നമ്പർ :3
മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങളുടെ പ്രതിരോധവും അവരുടെ നിലനിൽപ്പും സുരക്ഷയും
ഇസ്ലാമിക
ഭീകരവാദത്തിന്റെ ക്രൂരത മനസ്സിലാക്കിയ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ 'അക്രമാസക്തമായ തീവ്രവാദം' എന്ന് പറയുകയില്ല;
സുന്നികളുടെ പുരാതന പഠന കേന്ദ്രമായ ഈജിപ്തിലെ ജാമിഅ അസ്ഹറിന്റെ
വൈസ് ചാൻസിലർ മക്കയിൽ നടന്ന ഭീകരവാദ പ്രതിരോധ സമ്മേളനത്തിൽ വ്യക്തമാക്കിയത് ഖുർആനിനെയും
പ്രവാചക അധ്യാപനങ്ങളെയും വളച്ചൊടിക്കപ്പെടുന്നു എന്നും ഇസ്ലാമിക കരിക്കുലതിന്ന് മാറ്റങ്ങൾ അനിവാര്യമാണ് എന്നുമാണ്.
ജാമിഅ അസ്ഹറിൽ
നിന്നുമുള്ള ഈ പരിഷ്കരണ ആഹ്വാനം സന്തോഷം ഉളവാക്കുന്നതാണ്. പക്ഷേ പരിഷ്കരണത്തിനുള്ള
അർദ്ധ മനസ്ഥിതി ശുഭകരമല്ല.മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അടിസ്ഥാന പ്രാധാന്യമുള്ളതും
പാഠപുസ്തകങ്ങളിൽ അറ്റകുറ്റപ്പണികളോ തിരുത്തലുകളോ വരുത്തുന്നത് കൊണ്ട് പരിഹരിക്കുന്നതുമല്ല.ആഗോള
മുസ്ലിം
ജനത അവരുടെ സ്വത്വത്തിലേക്ക് നോക്കേണ്ടതുണ്ട്. ഉദാഹരണത്തിന്,
നമ്മുടെ യുവാക്കളെ ബ്രെയിൻവാഷ് ചെയ്യുന്നതിനുവേണ്ടി ജിഹാദികൾ
വിശുദ്ധ ഖുർആനിലെ
സന്ദർഭോചിതമായ ആയത്തുകളെ ഉപയോഗപ്പെടുത്തുന്നതിനെ നിരന്തരമായി
ചോദ്യം ചെയ്യപ്പെടാറുണ്ട്.
ഈ സന്ദർഭോചിതമായ ആയത്തുകളെ
ജിഹാദികൾ മുസ്ലിമുകൾക്കുള്ള ശാശ്വത വഴികാട്ടികളായി അവതരിപ്പിക്കുന്നു.
യഥാർത്ഥത്തിൽ ഈ
ആയത്തുകൾ ഇറങ്ങിയത് ഇസ്ലാമിന്റെ പ്രാരംഭകാലത്ത്
പ്രവാചകരുടെ ജീവിതത്തിൽ സംഘട്ടനം കൊണ്ട്
ചുമത്തപ്പെട്ടപ്പോൾ അവർക്ക് മാർഗനിർദേശം നൽകുന്നതിനു വേണ്ടിയാണ്. നമ്മുടെ ജീവിത മാർഗ്ഗദർശിയായി
ഇവരെ സങ്കല്പിക്കാൻ പോലും കഴിയില്ല.പക്ഷേ നമ്മുടെ പണ്ഡിതന്മാർ ആരും തന്നെ അവരുടെ പൊള്ളത്തരം
വിളിച്ചു പറയുന്നില്ല എന്നതു തന്നെയാണ് അവർക്ക് ശക്തി പകരുന്നതും. ഖുർആനിൻറെ സന്ദർഭോചിതവും വ്യവസ്ഥാപിതവുമായ ആയത്തുകളെ
കുറിച്ചും നമ്മളും അവരും തമ്മിലുള്ള വിശ്വാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും
നമുക്ക് സംസാരിക്കാൻ കഴിയുന്നില്ല
എങ്കിൽ ജിഹാദികൾ ചുമത്തുന്ന ശക്തമായ വെല്ലുവിളികളെ നമുക്ക് എങ്ങനെ നേരിടാൻ
കഴിയും.
ജിഹാദികളുടെ മൃഗീയ,വിദ്വേഷ, മേധാവിത്വ നിലപാടുകളെ
ന്യായീകരിക്കുന്നതിനു വേണ്ടി പ്രവാചക അധ്യാപനങ്ങളെ അവർ
ഉദ്ധരിക്കുന്നതും വെല്ലുവിളികൾ
ഉയർത്തുന്നതാണ്.ഉദാഹരണത്തിന്, പ്രഖ്യാപിത ഇസ്ലാമിക്
സ്റ്റേറ്റ് വളരെ ക്രിയാത്മകതയോടു കൂടിയാണ് ഇതെല്ലാം ചെയ്യുന്നത്. എന്നാൽ,
പ്രവാചകരുടെ മരണത്തിൻറെ രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം രൂപപ്പെട്ട
പ്രഖ്യാപിത രാഷ്ട്രത്തെ പറ്റി എന്ത് ആധികാരികതയാണ് ഉള്ളത്?
ഇസ്ലാമിൻറെ
ആദ്യകാല നൂറ്റാണ്ടുകളിൽ ആറു ലക്ഷത്തോളം വരുന്ന
വിവക്ഷിത ഉദ്ധരണികളെ ഒഴിവാക്കിയതായി കാണാം.
അത്തരം വിചിത്രമായ ഐതിഹ്യങ്ങളുടെ കണക്കുകളെക്കുറിച്ച് ചോദിച്ച്
ലോകസമാധാനത്തിന് തടസ്സം
സൃഷ്ടിക്കാൻ, ജിഹാദികളെ നമുക്ക് എങ്ങിനെ അനുവദിക്കാൻ കഴിയും.
എങ്കിലും, മുസ്ലിമുകൾ പുറം ലോകത്തേക്ക്
വരികയും ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ജിഹാദികളുടെ നിലപാടുകളെ ചോദ്യം
ചെയ്യേണ്ടതുമുണ്ട്.
എന്നാൽ മാത്രമാണ് നമുക്ക് ഈ വെല്ലുവിളികളെ നേരിടാൻ കഴിയുക.
എന്നിരുന്നാലും, ചില മിതവാദികളായ
മുസ്ലിമുകൾ ജിഹാദി പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാൻ
ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതിൽ ഞാൻ വളരെ തൃപ്തനാണ്.പണ്ട്,
ഇസ്ലാമിന്റെ വ്യാകരണങ്ങളിൽ
തീവ്രവാദത്തിന്റെ ബന്ധത്തെ കണ്ടെത്തുക എന്നത്
ബുദ്ധിമുട്ടാണ് എന്ന് ന്യായീകരിച്ചവരാണ് നാം,എന്നാൽ അതിന്റെ
ബന്ധത്തെക്കുറിച്ച്
ദശാബ്ദങ്ങളായി വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് അന്താരാഷ്ട്ര
സമൂഹം.പാശ്ചാത്യ-
അറബ് സൗഹൃദ രാഷ്ട്രങ്ങളുടെ തീവ്രവാദ അധ്യാപനത്തിൽ നിന്നും ലോകത്താകമാനമുള്ള
മദ്രസകളിലേക്ക് തീവ്രവാദ ടെക്സ്റ്റ് ബുക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ
നിന്നും പിൻ തിരിഞ്ഞിട്ടില്ല.
ഇപ്പോൾ ജാമിഅ അസ്ഹറിന്റെ വൈസ്
ചാൻസലർ മാത്രമല്ല,
മറ്റ്
ഒരുപാട് ആളുകൾ ഇസ്‌ലാമിന്റെ പരിഷ്കരണത്തിന് വേണ്ടി ആവശ്യപ്പെടുന്നുണ്ട്.
എന്തെങ്കിലും
സുസ്ഥിരമായും ആസൂത്രിതമായും നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളത് ഇസ്ലാമിക് വെബ്
സൈറ്റ് ആയ
ന്യൂ ഏജ് ഇസ്ലാമിന്ന് മാത്രമാണ്. എന്നിട്ടും,
കഴിഞ്ഞ
രണ്ടുവർഷക്കാലം ന്യൂ ഏജ് ഇസ്ലാമിനെ പാകിസ്ഥാനിൽ നിരോധിച്ചു. കാരണം,
പാക്കിസ്ഥാനിലെ 150 ൽ പരം പ്രസിദ്ധീകരണങ്ങളിലായി ജിഹാദിസം
പ്രചരിപ്പിക്കപ്പെട്ടപ്പോൾ ആ അക്രമ പ്രത്യയശാസ്ത്രത്തെ
പ്രതിരോധിച്ചതിനാൽ. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള
ധാരാളം മുസ്ലിമുകൾ പ്രത്യക്ഷപ്പെടുകയും ആത്മപരിശോധനയും മാറ്റങ്ങളും
ആവശ്യപ്പെടുന്നത് ആശാവഹമാണ്. ഉദാഹരണത്തിന്, നാലു പ്രസിദ്ധ മുസ്ലിം
ബുദ്ധിജീവികൾ, എല്ലാ മുസ്‌ലിം രാഷ്ട്രീയ നേതാക്കളോടും മോഡറേറ്റ്
നേതാക്കളോടും ആവശ്യപ്പെട്ടത് 'ജനാധിപത്യ ഇസ്ലാം' (Democratic
Islam) എന്ന ആശയത്തോടൊപ്പം
നിൽക്കാനാണ്. അവർ അടുത്ത വർഷം ഫ്രാൻസിൽ വച്ച് ഒരു സമ്മേളനം നടത്താനും
തീരുമാനിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അധിഷ്ഠിതമായി ഇസ്ലാമിൻറെ പുരോഗമന
വ്യാഖ്യാനത്തെ രൂപപ്പെടുത്തുന്നതിലാണ്
സമ്മേളനം നടക്കുന്നത്.
താരിഖ് റമദാൻ, അൻവർ ഇബ്രാഹിം, ഗലീബ് ബെഞ്ചക്, ഫെലിക്സ് മാർകാർഡ് എന്നിവർ നിലവിലെ ഇസ്ലാമിൻറെ പരിതാപകരമായ അവസ്ഥ
കണ്ടെത്തുകയും ഇസ്ലാമിക സംസ്കാരത്തിന്റെയും മതത്തിന്റെയും അടിസ്ഥാനപരമായ വിമർശനം വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവരുമാണ്.
മിസ്റ്റർ പ്രസിഡന്റ്
അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടതുണ്ട്. ഉദാഹരണത്തിന്, എന്തുകൊണ്ട് ഒരു ഇസ്‌ലാമിക നവോത്ഥാനത്തിന് സാധാരണ കോളുകൾക്ക്
മറുപടി ലഭിക്കുന്നില്ല?
ഖുർആനിന്റെയും
പ്രവാചക പാരമ്പര്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത വിമർശനാത്മക വിശകലനം ഇരുപതാം നൂറ്റാണ്ടിലെ
തുടക്കത്തിൽ ആരംഭിച്ചത് എന്തുകൊണ്ട്? അത് ആധുനികതയുടെ ശാശ്വതമായ
ഇസ്ലാമിക മാർഗത്തിലേക്ക് നയിക്കുന്നില്ലല്ലോ? ആധുനികതയും ഇസ്‌ലാമിക
മാനദണ്ഡങ്ങളുടെ മൂല്യങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന ന്യൂതനമായ പരിഷ്കർത്താവ്
സമൂഹത്തിന്റെ അരികിൽ പലപ്പോഴും നിലയുറപ്പിക്കാൻ
നിർബന്ധിതരാകുന്നത് എന്തിനാണ്?
പണ്ഡിതന്മാരും
ബുദ്ധിജീവികളും രാഷ്ട്രീയക്കാരും കേവലം സൗന്ദര്യവർദ്ധക ശ്രമങ്ങൾ അല്ലാതെ
വേറെ എന്താണ്
ചെയ്തിട്ടുള്ളത്. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാകുമെന്ന് പ്രതീക്ഷിക്കുകയും
പ്രാർത്ഥിക്കുകയും
ചെയ്തിട്ടുണ്ടാകും. പക്ഷേ റാഡിക്കലിസം ശക്തി പ്രാപിക്കുകയും
തീവ്രമാവുകയുമാണ് ഉണ്ടായത്.
ഇറാഖിലും സിറിയയിലുമുള്ള യുദ്ധക്കളങ്ങളിലേക്ക്, പാശ്ചാത്യ രാജ്യങ്ങളിൽ
നിന്നുള്ള മികച്ച കുടുംബ പശ്ചാത്തലമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെയും
പെൺകുട്ടികളെയുമാണ് ആകർഷിക്കുന്നതും കൺവേർട്ട് ചെയ്യിപ്പിക്കുന്നതും.
മുസ്ലിം പ്രത്യയശാസ്ത്ര ക്കാർക്ക് അന്തസ്സാരമില്ലാത്ത പ്രസ്താവനകൾക്ക്
അപ്പുറം കടക്കേണ്ടതും യുക്തിവാദത്തിന്റെ ദിശയിൽ ഒരുപാട് മുൻപോട്ട്
നടക്കേണ്ടതും
ക്രമീകരണത്തിന്റെയും സമാധാനത്തിന്റെയും ഉചിതമായ ഒരു സിദ്ധാന്തം
രൂപപ്പെടുത്തുകയും ബഹുജനങ്ങൾക്കിടയിൽ
പ്രബോധനം ചെയ്യേണ്ടതുമുണ്ട് എന്നത് വ്യക്തമാണ്. ഇസ്ലാം മിത മതമായി
അതിജീവിക്കുകയും
ധാർമിക നിലവാരമുള്ളതും മോക്ഷത്തിന്റെ ആത്മീയ
മാർഗമായി നിലനിൽക്കുകയും ഇസ്ലാമിന്റെ ഗ്രന്ഥങ്ങളിലൂടെ
ഭീകരവാദ മാന്വൽ ഉൽപ്പാദിപ്പിക്കുന്നതിന് ബദലായി നിലകൊള്ളുകയും
ചെയ്യുക.
പണ്ഡിതന്മാർ ഈ
സമാധാന ചർച്ചക്ക് അനുമതി നൽകിയിട്ടില്ലെങ്കിൽ ഈ ചെറു പക്ഷം മിതവാദികളെ ഭൂരിപക്ഷം പ്രേരിപ്പിക്കുകയും
അനുകൂലിക്കുകയും ചെയ്യും. ഒരു പക്ഷേ, ഈ ഒരു പുരോഗമന പാതയിലേക്ക്
വരുന്ന മുസ്ലിമുകൾ വലിയ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. ഈ വിഭാഗം പണ്ഡിതന്മാരെയും
കാമ്പയിനുകളെയും ഒഴിവാക്കി സമുദായത്തിലേക്ക് നേരിട്ട് ഇറങ്ങുകയും ചെയ്തേക്കാം.
ജിഹാദി, തക്ഫീർ തത്വങ്ങളുമായി
ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ വളരെ വേഗത്തിൽ
കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചരണ
മാഗസിനായ 'ദാബിക് ' ന്റെ ഏഴാമത്തെ ലക്കത്തിൽ പറയുന്നത്,
ഇസ്ലാം
ക്രമസമാധാനത്തിന്റെ മതമല്ല, വാളിന്റെ മതമാണ് എന്നാണ്. അവർ പറയുന്നത്,
ഇസ്ലാമിനെ അവതരിപ്പിക്കപ്പെട്ടത് ദണ്ഡിന്റെ മതമായിട്ടാണ്.അതിന്റെ തെളിവ്
അന്വേഷിക്കുന്നവർ അത്യധികം ദൈവനിഷേധികളാണ് എന്നുമാണ്. മറ്റുള്ളവർക്കിടയിൽ
ന്യായീകരിക്കുന്നതിനു വേണ്ടി അവർ ഉദ്ധരിക്കുന്നത് ഇബ്നു തൈമിയ്യയുടെ
മാർഗ്ഗദർശിയായ
ഇബ്നു അബ്ദുൽ വഹാബിന്റെ വാക്കുകളെയാണ്.
" ഇസ്ലാമിൻറെ അടിസ്ഥാനം
ഒരു വഴികാട്ടിയായ ഗ്രന്ഥവും സംരക്ഷണം നൽകുന്ന വാളും ആണ് ".
(മജ്മഉ ഫത്വഥ ഇബ്നു തൈമിയ്യ)
അവരുടെ നിലപാടിനെ
ന്യായീകരിക്കാൻ വേണ്ടി ഖുർആനിലെ ആക്രമണ സാദൃശ്യമുള്ള ആയത്തുകളായ സൂറ അൽ
നഫിൽ -12,അൽ തൗബ -5,അൽ തൗബ -29,അൽ ഹുജറാത് -9,അൽ മാഇദ-54,അൽ ഹദീദ് -25
എന്നിവകളെയും ഇവകളുടെ വ്യാകരണം തഫ്സീർ ഇബ്നു കസീറിൽ നിന്നും
ഉദ്ധരിക്കുന്നുണ്ട്.
വഹാബിസത്തെയും സലഫിസത്തെയും
ആണിക്കല്ലാക്കുന്ന പ്രഖ്യാപിത ഇസ്ലാമിക് സ്റ്റേറ്റിന്റെ സുപ്രധാനമായ വിശ്വാസം താഴെ പറയുന്ന പ്രസ്താവനയാണ് :
"മുസ്ലിമുകൾ ശിർക്കിൽ നിന്നു (ബഹുദൈവാരാധന )വിട്ടുനിൽക്കുകയും അവർ ഏക ദൈവാരാധകരായിട്ടുണ്ടെങ്കിലും
അവർ അമുസ്ലിമുകളോട് വാക്കിലും പ്രവർത്തിയിലും വെറുപ്പും ശത്രുതയും പുലർത്തുന്നതുവരെ
അവരുടെ വിശ്വാസം പൂർണമാവുകയില്ല"
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്
(മജ്മഉ അൽ റസാഇൽ വൽ മസാഇൽ അൽ നജ്ദ് 4/291).
ഇസ്ലാമിന്റെ പദ്ധതികളോടും
ആദർശങ്ങളോടും എതിരായിട്ടുള്ള ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളും
ഭരണകൂടങ്ങളും
യാതൊരു പരിഗണനയും കൂടാതെ നശിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇസ്ലാമിൻറെ
ഉദ്ദേശ്യം,സ്വന്തം ആദർശങ്ങളോടും ആശയങ്ങളോടും കൂടെ ഒരു രാഷ്ട്രം
നിർമ്മിക്കുക
എന്നും അതിൽ ഇസ്ലാമിക സ്റ്റേറ്റിന്റെ നിർമ്മിതിക്ക് തുരങ്കം വെക്കുന്ന
രാജ്യമാണോ, അല്ലെങ്കിൽ ഇസ്ലാമിന്റെ സ്റ്റാൻഡേർഡ് ബിയറർ ആണോ എന്ന്
പരിഗണിക്കേണ്ടതില്ല എന്നുമാണ്.
ഇസ്ലാമിന് ഭൂമി മുഴുവനും, അല്ല.... ഈ
പ്രപഞ്ചം മുഴുവനും
ആവശ്യമാണ്, കേവലം ഒരു ഭാഗം മാത്രം പോര ..... കാരണം ഇസ്‌ലാമിക
ആദർശവും ആതുരസേവനവും മനുഷ്യരാശിക്ക് മുഴുവനും ഫലവത്താകുന്നുണ്ട്. ഇതിൻറെ
പരിസമാപ്തിക്കുവേണ്ടി, ജിഹാദിലൂടെ ഒരു വിപ്ലവകരമായ മാറ്റം വരുത്താൻ
സാധിക്കും എന്നത്
കൊണ്ട്, ഇസ്ലാമിന്റെ മുഴുവൻ ശക്തികളും ഇതിനുവേണ്ടി ഉപയോഗിക്കാൻ
താല്പര്യപ്പെടുന്നു.
ഇസ്ലാമിക ജിഹാദിന്റെ ലക്ഷ്യവും അത് തന്നെയാണ്, ഒരു നോൺ ഇസ്ലാമിക്
സ്റ്റേറ്റിൽ നിന്നും ഭരണം തുടച്ചുനീക്കുകയും
ഒരു ഇസ്ലാമിക സ്റ്റേറ്റ് നിർമിക്കുകയും ഭരണം നടത്തുകയും ചെയ്യുക.
(ജിഹാദ് ഫിൽ ഇസ്ലാം -അബുൽ അലാ മൗദൂദി )
ഇന്ന് ജിഹാദിസ്റ്റ്
ആദർശങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന വഹാബികളുടെ സുപ്രധാന തിയറിയായ 'അൽ വല വൽ ബറ' -- വഹാബികൾ അല്ലാത്ത മുസ്‌ലിംകളോടും
അല്ലാത്തവരോടും ശത്രുതയും വെറുപ്പും
വെച്ചു പുലർത്തേണ്ടതും പ്രകടിപ്പിക്കേണ്ടതുമാണ് എന്നതിനെ മുഹമ്മദ് അൽ
മഖ്‌ദസി വിശദീകരിക്കുന്നത് ഇങ്ങനെയാണ്;
"ബഹുദൈവാരാധകനോടും അവന്റെ
തെറ്റായ ദേവനോടും നിഷേധം പ്രകടിപ്പിക്കേണ്ടതാണ്"
"അവരും അവരുടെ ദൈവങ്ങളും
അവരുടെ രീതികളും, അവരുടെ നിയമങ്ങളും,
ശിർക്കിനെ
അവരുടെ നിയമനിർമ്മാണവും തുറന്നുകാട്ടുകയാണ്"
"അവർ അവിശ്വാസത്തിന്റെ
സ്ഥാനങ്ങളും നിബന്ധനകളും അതുപോലെതന്നെ അവരോടുള്ള വെറുപ്പും ശത്രുതയും വെളിവാക്കുകയും
അവിശ്വാസത്തിൽ നിന്നും നിഷേധത്തിൽ നിന്നും മടങ്ങിവന്ന് അല്ലാഹുവിലേക്ക് അടുക്കുന്നത് വരെ".
മിസ്റ്റർ പ്രസിഡന്റ്
ഇസ്ലാം ആത്മീയതയുടെയും
സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മതമാണെന്ന്
വിശ്വസിക്കുകയും അത്
പ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്ന ഇസ്ലാമിൻറെ അനുയായികളുടെ കരങ്ങളിൽ
ഇസ്ലാമിക് സ്റ്റേറ്റ്
നെതിരായി ആയുധധാരികളായി നിൽക്കുന്നത് നാമൊന്ന് അനുമാനിക്കേണ്ടതുണ്ട്.
എന്നാൽ, ചില വിഭാഗങ്ങളിൽ നിന്നും പതിവുപോലെയുള്ള ആക്ഷേപങ്ങൾ വരുമ്പോൾ
മുസ്ലിം സമൂഹത്തിൽ നിന്നും യാതൊരു പ്രതിഷേധവും ഉയരുന്നില്ല. ഇസ്ലാമിസ്റ്റ്
തീവ്രവാദികളുടെ
ക്രൂരതകൾക്കെതിരെ ഏതെങ്കിലും മുസ്‌ലിം പ്രതിഷേധം നടത്തിയില്ലെന്നാരോപിച്ച്
ഏതെങ്കിലുമൊരു
രാജ്യത്തിനെതിരെ ആരോപിക്കപ്പെടുന്ന ഒരു ആരോപണം ഉണ്ടെന്ന് തെളിയിക്കാൻ
പതിനായിരക്കണക്കിന്
മുസ്ലിമുകൾ തെരുവുകളിൽ ഇറങ്ങുമ്പോഴും ലോകം അത് കാണാൻ പോകുന്നില്ല.
പ്രശ്നത്തിന്റെ ഉപരി വിപ്ലവ കാഴ്ചയിൽ നിന്ന് മനസ്സിലാക്കാവുന്നതിനേക്കാൾ
കൂടുതൽ ആഴത്തിൽ നോക്കിയാൽ കാണാൻ കഴിയുന്നത് സങ്കീർണവും പ്രയാസകരവുമായ
കാര്യമാണ് എന്നത് വ്യക്തമാണ്.പ്രതിഷേധം പ്രകടിപ്പിക്കുന്നതിനു
പകരം ആയിരക്കണക്കിനു മുസ്‌ലിം യുവാക്കളും യുവതികളും അവരുടെ ഭവനങ്ങളിൽ
നിന്നും സ്വകാര്യ
സ്കൂളുകളിൽ നിന്നും ജോലികളിൽ നിന്നും ഓടുന്നത് പ്രഖ്യാപിത ഇസ്ലാമിക്
സ്റ്റേറ്റിൽ അണിചേരാനും
പോരാടാനുമാണ്. 80 രാഷ്ട്രങ്ങളിൽ നിന്നുമായി
1200 ഓളം മുസ്ലിം യുവതീ യുവാക്കളാണ് ഇതുവരെ ചേർന്നിട്ടുള്ളത്. ഐ.എസിൻറെ
നിലപാടായ ഇസ്ലാം ക്രമസമാധാനത്തിന്റെ
മതമല്ല വാളിന്റെ മതമാണ് എന്ന നയം സ്വീകരിച്ചതും
വ്യക്തമാണ്. പ്രവാചകൻറെ വചനങ്ങളിൽ വിധ്വേഷം എന്നു വിളിക്കപ്പെടുന്ന
അവസാനകാല
പ്രവചനങ്ങൾ അവർ സ്വീകരിക്കുന്നു എന്നതും വ്യക്തമാണ്. ഒരു കൗശല
ചരിത്രത്തിൻറെ അഭാവത്തിൽ
മുസ്ലിം മനസ്സ് രൂപീകരിക്കുന്നത് എങ്ങനെയാണ് എന്നത് ഈ റൊമാൻറിസവുമായി
ബന്ധപ്പെടുത്താൻ
കഴിയും എന്നതാണ് സ്വാഭാവികമായ നിഗമനം.
ജാമിഅ അസ്ഹറിന്റെ
വൈസ് ചാൻസലർ ആയ ശൈഖ് അഹ്‌മദ് അൽ തോയ്‌ബ എന്നവർ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗങ്ങൾ
പോയിൻറ് ചെയ്ത് തന്നിട്ടുണ്ട്.ആഗോള മുസ്‌ലിം സമുദായത്തിൽ ഉൾപ്പെടുന്ന വൈരുദ്ധ്യങ്ങൾ,ചിന്താശൂന്യത,
ചിന്താ പ്രാധാന്യം, വിദ്യാഭ്യാസ പരിഷ്കരണം
എന്നിവ ഉടനെ നടപ്പാക്കേണ്ടതുണ്ട്. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടെക്സ്റ്റ് ബുക്കുകൾ
നൂറ്റാണ്ടുകൾ പഴക്കമുള്ളതും വ്യത്യസ്ത ആവശ്യപ്രകാരം വിവിധ കാലഘട്ടത്തിൽ നിർമ്മിച്ചതുമാണ്.മുസ്ലിം
രാഷ്ട്രങ്ങളിലേക്ക് ധാരാളമായി കയറ്റുമതി ചെയ്യുന്നതും ആപേക്ഷികമായി പുതിയതുമായ സൗദി
ടെക്സ്റ്റ് ബുക്കുകൾ നിർമ്മിക്കപ്പെടുന്നത് ഇസ്ലാമിലെ നോൺ- വഹാബി വിഭാഗക്കാരോടും മറ്റു
മതസ്ഥരോടും വെറുപ്പ് ഉണ്ടാക്കുക എന്ന താൽപര്യത്തോടു കൂടിയാണ്.
ഈ വിഷയം കഴിഞ്ഞ ഒരു
കൗൺസിലിൽ എൻറെ പ്രസ്താവനയിൽ സൂചിപ്പിച്ചതും ആണ്. സൗദി ടെക്സ്റ്റ്
ബുക്കുകളിലെ ഉദ്ധരണികളിലേക്കു നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാകുന്നത്
സൗദി അറേബ്യയിലെയും മറ്റു അറബ് രാജ്യങ്ങളിലെയും യുവാക്കളെ ആകർഷിക്കുകയും
അവരെ ഇത് പഠിപ്പിക്കുന്നതിലൂടെ
തങ്ങളുടെ വീടും വിദ്യാഭ്യാസവും ഒഴിവാക്കി പ്രഖ്യാപിത
ഇസ്ലാമിക സ്റ്റേറ്റിനു വേണ്ടി ജിഹാദിന് വരാൻ വേണ്ടിയുള്ള
പ്രേരണയാണെന്നുമാണ്.
'Teaching islam 'എന്ന വിഷയത്തിൽ സൗദി സ്കൂൾ പാഠപുസ്തകങ്ങളുടെ സിലബസിൽ
പ്രൊഫസർ
എലൈനർ അബ്ദുള്ള ഡോമോട്ടോ നടത്തിയ പഠനത്തിൽ പറയുന്നത് "എല്ലാവർക്കുമായി ഒരു
ഇസ്ലാമാണുള്ളത് മറ്റു വ്യാഖ്യാനങ്ങൾക്ക് ഒരു ഇടമില്ല എന്നു
പ്രഖ്യാപിച്ചതിനുശേഷം,
പാഠപുസ്തകങ്ങൾ
തത്ത്വചിന്തയും യുക്തിയും വിഭജനത്തിലേക്ക് നൽകുന്ന സന്ദേശമാണ് നൽകുന്നത്
അതുകൊണ്ടുതന്നെ
അവ ഒഴിവാക്കപ്പെടേണ്ടതാണ് ".
ടെക്സ്റ്റ് ബുക്കിൽ
നിന്നും ഒരുപാട് പാരഗ്രാഫുകൾ ഡോമോട്ടോ ഉദ്ധരിക്കുകയും
(10b:14)(10b:15) കമന്റ്
ചെയ്യുകയും ചെയ്യുന്നുണ്ട്. മതസൗഹാർദത്തിന്റെയും രാഷ്ട്രീയ ഐക്യത്തിന്റെയും
അൾത്താരയിൽ ഭൗതികമായ സംവാദവും വ്യക്തിപരമായ ന്യായവാദവും വേണം. സൗദി ഇസ്ലാമീയതയുടെ സമകാലിക
വിജ്ഞാന വിരുദ്ധ നിലപാടിനെ ഖാലിദ് അബുൽ ഫസൽ എന്നവർ വിവരിച്ചത് ടെക്സ്റ്റ് ബുക്ക് മാതൃക
ആക്കിയതാണ് ഇബാദത്തിന് മാതൃക.
പത്താം തരത്തിലെ
'തൗഹീദ് ' ബുക്കിലെ ഇബ്നു അബ്ദുൽ
വഹാബിന്റെ ദഅവത്ത് (പ്രബോധനം) എന്ന ടോപിക്കിലുള്ള
അദ്ധ്യായത്തിൽ സൗദി അറേബ്യയിൽ അൽ ശൈഖ് എന്ന പേരിൽ അറിയപ്പെടുന്ന ഇബ്നു
അബ്ദുൽ വഹാബിനെ നജ്ദിയൻ ഇസ്‌ലാമിന്റെയും പ്രവാചകരുടെയും ഇടയിലുള്ള
സംശോധകനായാണ്
വർണ്ണിക്കുന്നത്. ഇബ്നു അബ്ദുൽ വഹാബിനെ അല്ലാഹുവിൻറെ അനുഗ്രഹമായി നൽകിയത് ഈ
ഉമ്മത്തിനെ നവീകരിക്കാൻ വേണ്ടിയാണ് എന്നും അദ്ധ്യായത്തിൽ
വിശദീകരിക്കുന്നു.
പ്രവാചകർ മുഹമ്മദ് നബി (സ) യെ അല്ലാഹു അയച്ചത് മനുഷ്യകുലത്തെ
നവീകരിക്കാനാണ് എന്നാൽ
മത ധർമ്മങ്ങളെ അപഥസഞ്ചാരങ്ങളും നവീന ആചാരങ്ങലുമെല്ലാം ഭേദഗതി
ചെയ്തിരിക്കുന്നു. ആ മത
ധർമ്മങ്ങളെ യഥാർത്ഥ പാതിയിൽ വയ്ക്കാൻ വേണ്ടിയാണ് ഇബ്നു അബ്ദുൽ വഹാബിന്റെ
പ്രയത്നം.
എന്നാൽ പാശ്ചാത്യരാജ്യങ്ങളടക്കമുള്ള
അറബിക് രാഷ്ട്രങ്ങളിൽ നമ്മുടെ മക്കൾക്ക് എന്താണ് പഠിപ്പിക്കുന്നതും പഠിപ്പിക്കപ്പെട്ടതും? പാഠപുസ്തകത്തിലെ പ്രധാനപ്പെട്ട
ഒരു അധ്യായം 'അൽ വല വൽ ബറ' എന്ന ആശയത്തെ പ്രകടിപ്പിക്കുന്നതാണ്.
അത് പ്രകടമാക്കുന്നത് വഹാബി മുസ്ലിമുകളോട്
മാത്രം കൂറും ആത്മാർത്ഥതയും പ്രകടിപ്പിക്കുകയും മറ്റുള്ളവരോട് ശത്രുത പുലർത്തുകയും
ചെയ്യുക എന്നതാണ്.
'Teaching islam'എന്ന അദ്ധ്യായത്തിലെ മറ്റൊരു
ഉദ്ധരണി കൂടി ഞാൻ പറയുകയാണ് ;
അൽ വല വൽ ബറ എന്ന തീമിലൂടെ പുറമെയുള്ളവരെ ആക്രമിക്കുന്നതിൽ ചരിത്രം സൃഷ്ടിക്കുകയും
വഹാബി ശത്രുത ഏൽക്കുന്നവരിൽ മാറ്റങ്ങൾ ഉണ്ടാവുകയും
ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, 1880 ൽ ഓട്ടോമൻ ടർക്കീസിനു എതിരായ റാലിയിൽ അമർഷമുണ്ടാകാൻ
കാരണം ഈ ശത്രുതയുടെ പേരിലാണ് എന്ന് ഡേവിഡ്
കൊമ്മിൻസ് ( 2002 ) ൽ പറഞ്ഞിട്ടുണ്ട്. സമകാലിക തൗഹീദ് പാഠ പുസ്തകങ്ങളിൽ ജൂതരോടും നോൺ-വഹാബി
മുസ്‌ലിംകളോടും പാശ്ചാത്യ സംസ്കാരത്തോടുള്ള ശത്രുതയും വെറുപ്പും സാധാരണയാണ്.
2002 ൽ ഉപയോഗിച്ചിരുന്ന പാഠപുസ്തകം വിവരിക്കുന്നത്, യാഥാസ്ഥിക മല്ലാത്ത
ചിന്തകളോ പ്രവർത്തനങ്ങളോ മുസ്‌ലിംകൾക്കിടയിൽ പ്രവർത്തികവത്കരിച്ചാൽ അവനെ
തിരുത്തുക മാത്രമല്ല ശപിക്കപ്പെടും എന്നുമാണ്.
അമുസ്ലിംകളോട് സൗഹൃദവും സഹിഷ്ണുതയും വെച്ചു
പുലർത്തപ്പെടേണ്ടവരല്ല;അവരെ ഒഴിവാക്കാനും കഴിയില്ല.
അവരെ വെറുക്കപ്പെടണം. അത് തൗഹീദിന്റെ നിയമമാണെന്നും
ഏക ദൈവവിശ്വാസത്തിന്റെ മേലിലുള്ള (മുജാഹിദ്, വഹാബി) കൂറാണെന്നും ബഹുദൈവാരാധകന്റെ (സൂഫി, നോൺ മുസ്ലിം ) മേലിലുള്ള
ശത്രുതയാണെന്നും പറയുന്നു.
'അൽ വലാ
വൽ ബറ' എന്ന നിലപാടിന് ഇസ്ലാമിൽ ഉന്നത സ്ഥാനമുണ്ട്. പ്രവാചകരുടെ
ഉദ്ധരണിയെ
അധ്യായത്തിൽ പറയുന്നുമുണ്ട്. ശക്തമായ വിശ്വാസത്തിൻറെ ഉടമ്പടി, അല്ലാഹു
ഇഷ്ടപ്പെട്ടതിനെ ഇഷ്ടപ്പെടുകയും, അല്ലാഹു വെറുത്തതിനെ
വെറുക്കുന്നതിലൂടെയുമാണ് സാധ്യമാകുക.ഇതിലൂടെ
അല്ലാഹുവിൻറെ സാമീപ്യവും (വിലായത്ത് )കരസ്ഥമാകുന്നു (10b:110
). ഇസ്ലാമിൻറെ
പഞ്ചസ്തംഭങ്ങളിൽ നിന്നുകൊണ്ടു തന്നെ അല്ലാഹുവിൻറെ പക്ഷം പിടിച്ച് ശത്രുത
പുലർത്തുന്നതിനെ
അധ്യായം ഉയർത്തിക്കാണിക്കുന്നുണ്ട്. ആരെങ്കിലും ഒരാൾ അല്ലാഹുവിൻറെ
പൊരുത്തത്തിലായി
ഇഷ്ടപ്പെടുകയോ, വെറുക്കുകയോ, അല്ലെങ്കിൽ അവന്റെ പൊരുത്തത്തിലായി കൂറ്
കാണിക്കുകയോ അല്ലെങ്കിൽ അവന്റെ പൊരുത്തത്തിലായി
ശത്രുത കാണിക്കുകയോ ചെയ്താൽ അവന്റെ കൂറ് അല്ലാഹു
സ്വീകരിക്കുന്നതാണ്. ഇങ്ങനെ ആരെങ്കിലും ചെയ്യാത്ത പക്ഷമോ,
അല്ലെങ്കിൽ
പ്രാർത്ഥനകൾ കൊണ്ടും നോമ്പകൾ കൊണ്ടും നിരതമായില്ല എങ്കിലോ
അവൻ വിശ്വാസത്തിൻറെ മാധുര്യം അനുഭവിക്കുകയില്ല.
ഏകദൈവ ആരാധകരായ
മുസ്ലിം ശത്രുത പുലർത്തേണ്ട ബഹുദൈവാരാധകർ ആരെല്ലാമാണ്? ഇബ്നു അബ്ദുൽ
വഹാബിനെ
സംബന്ധിച്ചിടത്തോളം ഓട്ടോമൻ തുർക്കികളും, ഷിയാക്കളും, സൂഫികളും, ഏലസ്
ധരിക്കുകയും മന്ത്രിക്കുകയും
ചെയ്യുന്ന മറ്റു മുസ്‌ലിംകളുമാണ് ബഹുദൈവാരാധകർ. സ്കൂളിലെ പാഠപുസ്തകം
വ്യക്തമാക്കുന്നത്, ശത്രുത പുലർതേണ്ട വഴികളെയും, കുറ്റവാളികളോട് ശത്രുത
കാണിക്കുന്നതിൽ മുസ്ലിമുകൾ ജാഗ്രതപുലർത്തണം എന്നുള്ള ആശയങ്ങളുമാണ്.ഈ
കപടനാട്യം
(അൽ മുദാഹന)
വിദ്യാർത്ഥികൾ കാണുമ്പോൾ അവർ അത് അംഗീകരിക്കും. ഒരു വ്യക്തി ധാർമിക വ്യതിചലനങ്ങളുമായി
സാമൂഹീകരിക്കുന്നുണ്ടെങ്കിലും
അവരുടെ വ്യതിചലനത്തെ പ്രതിരോധിക്കുന്നതിനായി അവർ അല്ലാഹുവിനോട്
അവിശ്വാസത്തെ പ്രകടമാക്കുന്നുണ്ടെങ്കിലും അവരുമായുള്ള ബന്ധം തകർക്കരുത്(10b:111).
അബ്രഹാമിന്റെ കഥയിൽ നിന്നുമാണ് ഈ വാചകങ്ങൾ,അദ്ദേഹം ഏക ദൈവത്തിൽ വിശ്വസിക്കാതെ ഒളിച്ചോടി വിഗ്രഹങ്ങളെ ആരാധിച്ചു.
ഫിഖ്‌ഹിന്റെയും
ഹദീസിന്റെയും ഗ്രന്ഥങ്ങളിൽ കുഫ്ഫാറുകളെ (അവിശ്വാസി)അനുകരിക്കുന്നവരെ
ധാർമിക ച്യുതി വറുത്തുന്നവരായി
അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, വിദേശികളെ പോലെ വസ്ത്രം ധരിക്കുന്ന
സ്ത്രീകൾ പ്രലോഭനങ്ങളും ദൂഷണവും ക്ഷണിച്ചുവരുത്തുന്നു.അതുകൊണ്ടു തന്നെ
സ്ത്രീകളുടെ
വസ്ത്രം തൊലിയുടെ നിറം കാണാത്ത വിധം കട്ടിയുള്ളതും ശരീരത്തിന്റെ വിടവുകളെ
മൂടുന്ന വിധം
വലിപ്പമുള്ളതും അവളുടെ വ്യക്തിത്വം സൂക്ഷിക്കുന്നതിന് വേണ്ടി മുഖം ആവരണം
ചെയ്യുന്നതുമായിരിക്കണം.കുഫ്ഫാറുകളെ അനുകരിക്കുന്നത്
അല്ലാഹുവിനോടുള്ള അധിക്ഷേപമാണ്, കാരണം മുസ്ലിമുകൾ അല്ലാഹു
ഇഷ്ടപ്പെടുന്നത് ചെയ്യുന്നവരും അവൻ വെറുത്തത്
വെടിയുന്നവരും ആണ്. ഒരു മുസ്ലിം അവധിദിനത്തിലെ
ആഘോഷത്തിൽ കുഫ്ഫാറുമായി ആഘോഷിക്കുന്നതോ അല്ലെങ്കിൽ അവരുടെ സുഖദുഃഖങ്ങളിൽ
പങ്കു
ചേരുന്നതോ അല്ലെങ്കിൽ അവരോട് കൂറു പുലർത്തുന്നതോ (ഈദ് മുബാറക്ക്,ഹാപ്പി
ഹോളിഡേ എന്നെല്ലാം പറയും പോലെ ) ആയ കാര്യങ്ങൾ മോശവും
ആരാധനക്ക് വിരുദ്ധവും മദ്യപിക്കുന്നതിനേക്കാളും, ആത്മഹത്യ
ചെയ്യുന്നതിനേക്കാളും, വ്യപിചരിക്കുന്നതിനേക്കാളും വലിയ കുറ്റമായി
കണക്കാക്കുന്നു.
(അൽ രിഖാബു അൽ ഫർജിൽ അൽ ഹറാം )ഒരുപാട് ആളുകൾ യാഥാർഥ്യം മനസ്സിലാക്കാതെ
ഇങ്ങനെ ചെയ്യുന്നുമുണ്ട്. (10b:118)
ഹിജറ
വർഷം
ഉപയോഗിക്കുന്നതിനുപകരം,വർഷം
സൂചിപ്പിക്കുന്നതിന്
വേണ്ടി AD ഉപയോഗിക്കുന്നതാണ് കുഫ്ഫാറുകളെ അനുകരിക്കുന്നത്തിലുള്ള
മറ്റൊന്ന്.
കാരണം, AD ക്രിസ്തുവിന്റെ ജനനത്തെ സൂചിപ്പിക്കുന്നതും അത് അവിശ്വാസികളുടെ
പൊരുത്തത്തിന്നിം കാരണമാകുന്നതാണ്. ക്രിസ്മസ് ദിനത്തിൽ മുസ്ലികൾ
കുഫ്ഫാറുകളെ പോലെ വസ്ത്രം
ധരിക്കുകയോ, ഉപഹാരം നൽകുകയോ ആഘോഷങ്ങളിൽ പങ്കെടുക്കുകയോ, അല്ലെങ്കിൽ
ആഭരണങ്ങൾ ധരിക്കുകയോ ചെയ്യരുത്. കുഫ്ഫാറുകളുടെ അവധിദിവസം
മുസ്ലിമുകളുടെ സാധാരണ ദിവസങ്ങൾ പോലെയാകണം. അഹ്‌ലു കിതാബിന്റെ കൂടെ നമ്മുടെ
മതത്തിൽ
ഇല്ലാത്തതും നമ്മുടെ പൂർവ്വികർ കാണിച് തരാത്ത കാര്യങ്ങളുമായി യോജിക്കൽ
ദുർമാർഗ്ഗമായാണ് ഇബ്നു അബ്ദുൽവഹാബ് പറയുന്നത്. ഈ കാര്യങ്ങൾ വെടിയലോട്
കൂടെ അവരോടുള്ള സഹവർത്തിത്ത്വം വെടിഞ്ഞവനാകും. ചില ദിവസങ്ങളിൽ ആചാരപരമായ
കൊലപാതകങ്ങൾ
നിങ്ങൾ നടത്തുകയാണെങ്കിൽ ഒരു പന്നിയെ അറുത്തത്
പോലെയാണെന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഭൂതകാലത് കഴിഞ്ഞ ഒന്നിനെ ഭാവിയിലുള്ള നിർദ്ദേശങ്ങളായാണ് പാഠപുസ്തകം
വിളിച്ചു പറയുന്നത്. അദ്ധ്യായത്തിലെ ഒരുഭാഗം പറയുന്നത്, ഉദ്യോഗത്തിലും പോരാട്ടത്തിലും
ഉപയോഗപ്പെടുത്തുന്നതിനുള്ള വിധി എന്നതാണ്.
ഇബ്നു തൈമിയ പറയുന്നതായി ഉദ്ധരിക്കുന്നത് കാണാം, ക്രിസ്ത്യാനികളും ജൂതന്മാരും ആയ സുരക്ഷിതർ അവരുടെ സ്വന്തം മതത്തിലെ
ജനങ്ങൾക്ക് മുസ്‌ലിംകളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറുന്നത് വിവരമുള്ള ആളുകൾക്ക്
അറിയാവുന്നതാണ്.
(10b:119).കുഫ്ഫാറുകളുമായി സഹകരിക്കുകയോ സഹവർത്തിത്വമോ പാടില്ല എന്നാണ് നിയമം ഉള്ളത്.
വിശ്വസിച്ചവരേ, നിങ്ങളില്‍ പെട്ടവരെയല്ലാതെ
നിങ്ങള്‍ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങള്ക്ക്ട വിപത്തുവരുത്തുന്നതില്‍
അവരൊരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ പ്രയാസപ്പെടുന്നതാണ് അവര്ക്കി ഷ്ടം. നിങ്ങളോടുള്ള
വെറുപ്പ് അവരുടെ വാക്കുകളിലൂടെതന്നെ വെളിവായിട്ടുണ്ട്. അവരുടെ നെഞ്ചകം ഒളിപ്പിച്ചുവെക്കുന്നത്
കൂടുതല്‍ ഭീകരമത്രെ. നിങ്ങള്ക്കിയതാ നാം തെളിവുകള്‍ നിരത്തിത്തന്നിരിക്കുന്നു; നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍.
(3:118ഖുർആൻ )
മുസ്ലിമിന്ന്
ഒരു ജോലി ചെയ്യാൻ സാധിക്കുമെങ്കിൽ ഒരു അവിശ്വാസിയെ ആ ജോലി ചെയ്യാൻ
അനുവദിക്കരുത്. അവരെ
ആവശ്യമില്ലെങ്കിൽ അവരിൽ നിന്നും വാടകക്കും എടുക്കരുത്. കാരണം കുഫ്ഫാറുകളെ
ഒരിക്കലും
വിശ്വസിക്കാൻ കഴിയില്ല എന്നതാണ് (10b :121 ).ഒരു മുസ്‌ലിം അമുസ്ലിമിന്നു
കീഴിൽ ജോലിയും ചെയ്യരുത്,കാരണം മുസ്ലിം ഒരിക്കലും
ഒരു അവിശ്വാസിയുടെ കീഴിൽ നിൽക്കേണ്ടവനല്ല അതിലുപരി അവരുടെ നിന്ദക്കും
കാരണമാകേണ്ടി വരും. അത് അവന്റെ മതത്തെ തേജോവധം ചെയ്യാനും കാരണമാകും.
ഒരു മുസ്ലിം ഒരിക്കലും
കുഫ്ഫാറുകൾക്കിടയിൽ സ്ഥിരമായി ജീവിക്കരുത്. കാരണം അവന്റെ വിശ്വാസത്തെ ചുരുക്കാൻ അതിന്
കഴിയും. അതുകൊണ്ടാണ് അവിശ്വാസത്തിൻറെനാട്ടിൽ
(ബിലാദുൽ കുഫ്ർ ) നിന്നും വിശ്വാസത്തിൻറെ
(ബിലാദുൽ ഇസ്ലാം )നാട്ടിലേക്ക്
കുടിയേറാൻ ആവശ്യപ്പെട്ടിട്ടുള്ളത്.കുഫ്ഫാറുകൾക്ക് വേണ്ടി ജോലി
ചെയ്യുന്നവരും അവരോടു കൂടെ ജീവിക്കുന്നവരും അവരോട് കൂറു പുലർത്തുന്നവരും അവരെ അംഗീകരിക്കുന്നവരുമാണ്.
ഇത് ഇസ്ലാമിൽ നിന്നും പുറത്തു പോകുന്ന കാര്യമാണ്.
ഒരാൾ അത്യാഗ്രഹത്തിനോ സുഖത്തിനോ ആയി അല്ലെങ്കിൽ അവരുടെ മതത്തെ വെറുക്കുകയും സ്വന്തം
സംരക്ഷണം ഉണ്ടാക്കുകയും ചെയ്തുവെങ്കിൽ
അത് അനുവദനീയമല്ല. ഏറ്റവും മോശമായ ശിക്ഷയെക്കുറിച്ച് ജാഗ്രത
പാലിക്കുക
(10b: 121).
പാഠപുസ്തക പ്രകാരം
സംഗീതം, പാട്ട്, ചിരി, സന്തോഷകരമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആഹ്വാനം
എന്നിവയെല്ലാം
അധ്യായം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മുസ്ലിം അവൻറെ എല്ലാ കാര്യങ്ങളും ദൈവ
ചിന്തകളിൽ
നിക്ഷേപം നടത്തേണ്ടതും ബാലിശമായ പ്രവർത്തനങ്ങൾകൊണ്ട് ചെലവാക്കേണ്ടത് അല്ല
എന്നും വ്യക്തമാക്കുന്നുണ്ട്.
എന്നിരുന്നാലും, ഇത്തരം പ്രതിനിധികളുടെ പ്രാധാന്യം പുതിയ ശത്രുവിനെ
കുറിച്ചുള്ള ആശങ്കകളിലേക്ക് മാറുന്നു പ്രത്യേകിച്ചും പടിഞ്ഞാറുനിന്നുള്ള
സാംസ്കാരിക
അധിനിവേശം.കുഫ്ഫാറുകളെ അനുകരിക്കുന്നതിൽ വളരെ മോശമായ രീതി,
കുഫ്ഫാറുകൾ
അവരുടെ സമൂഹത്തിൽ പ്രമോട്ട് ചെയ്യുന്ന, പ്രാധാന്യം അർഹിക്കാത്ത
അവരെ അസ്വസ്ഥരാക്കുന്ന കാര്യങ്ങൾ ചെയ്യലാണ്. മുസ്ലിമുകൾ അല്ലാഹുവിനെ
ഓർക്കുന്നതിനെ
തൊട്ടും സത് പ്രവർത്തനങ്ങൾ ചെയ്യുന്നതിനെ തൊട്ടും അലക്ഷ്യമാകുന്നവയാണ്
അവകൾ. അള്ളാഹു
പറയുന്നത് :വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും
ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ
ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍.(63:9)(10b:124).കുഫ്ഫാറുകൾ
പ്രാധന്യമില്ലാത്ത
കാര്യങ്ങൾക്ക് മൂല്യങ്ങൾ നൽകുന്നു എന്നാണ് അധ്യായം വിവരിക്കുന്നത്. കാരണം,
മതപരമായ വിശ്വാസവും ജീവിതവും ശൂന്യമായത് കൊണ്ട്.
പ്രാധാന്യമില്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണ്?പ്രധാനമായും ഗാനം, വാദ്യോപകരണം, സിനിമ, തിയേറ്റർ തുടങ്ങിയ കലാരൂപങ്ങളുടെ
അവതരണങ്ങളിൽ സത്യം നഷ്ടപ്പെട്ടവർ പങ്കെടുക്കലാണ്.പിന്നെ പെയിൻറിംഗ്, ഡ്രോയിങ്, ശില്പം പോലോത്ത
ലളിത കലയാണ്.(അൽ ഫന്നുൽ ജമീൽ ) (സൗദിയിൽ
കലയുടെ നിരോധന നിയമത്തെ
മറികടന്നും ചില സ്കൂളുകളിൽ കലകൾ പഠിപ്പിക്കുന്നുണ്ട്). പിന്നെ അല്ലാഹുവിനെ
ഓർക്കുന്നതിനേക്കാളും
അവന്ന് വഴിപ്പെടുന്നതിനേക്കാളും പ്രാധാന്യമുള്ള സ്പോർട്സാണ്. സ്പോർട്സ്
യുവാക്കളുടെ
പ്രാർത്ഥനകൾ നഷ്ടപ്പെടുത്താനും സ്കൂളുകളുടെയും ഗൃഹാവശ്യങ്ങളുടെയും
പൂർത്തീകരണത്തിൽ
തടസ്സം സൃഷ്ടിക്കുന്നു. ഈ കാര്യങ്ങൾ മുസ്ലിം രാഷ്ട്രങ്ങളിൽ
അനുവദിച്ചിട്ടുണ്ടെങ്കിലും, ഇല്ലെങ്കിലും ശത്രുക്കളുടെ വെല്ലുവിളികളെ
നേരിടുന്നതിൽ എനർജികളെ സേവ് ചെയ്യേണ്ടതുണ്ട്. മുസ്‌ലിംകൾക്ക് അനാവശ്യ
വിഷയങ്ങളിൽ
ചെലവഴിക്കാൻ സമയം ലഭിക്കില്ല. (10b :124 -125 )
പ്രവാചകരുടെയടക്കമുള്ള
ജന്മദിനം ആഘോഷിക്കലിനെ തടയുന്നതും, ഫീസ് കൊടുക്കുന്നത് നിരോധിക്കുന്നതും,
കലാമേളകളിൽ പങ്കെടുക്കുന്നതുമെല്ലാം വഹാബി പാരമ്പര്യ സംസ്കാരത്തിന്റെയും
നവീന ചിന്തയുടെയും ഭാഗമാണ്. ഭാവനയേയും ക്രിയാത്മകതയെയും ഉത്തേജിപ്പിക്കുന്ന
മാനുഷിക
നടപടികൾ വിദ്വേഷകരമാണ് എന്നാണ് ഡോക്ടർ ഖാലിദ്
അബ്ദുൽ ഫദൽ പറയുന്നത്. ഒരുപക്ഷേ അത്
വഹാബിസത്തിന്റെ ഏറ്റവും മോശമായ അസംബന്ധമോ അല്ലെങ്കിൽ വിനാശകാരിയായ
പ്രത്യേകതയോ ആണ്. ക്രിയാത് മകതയുടെ ഒരുപടി മുന്നോട്ട് വെച്ചാൽ അതിനെ
കുഫ്‌റിന്റെ പടിയായി സ്ഥാപിക്കുകയാനിന്നും അദ്ദേഹം പറയുന്നു.
No comments:
Post a Comment